1. Sovereignty and Self-Government – A Dialogue
Introduction to An Open-Source World Constitution of World-Citizens.
In 2015 journalists Sharath and Jayan P.M., interviewed me for their green-political magazine Keraleeyam. In May 21-2014, ‘Thunderbolt’, the anti-maoist wing of the Kerala state, took me in custody as a suspected Maoist, raided my house and seizured my computers and mobile. This is the context of the interview.
With them, I have shared my observations on democracy, capitalism, nation-state, modern science, family, religion etc., and of the possibilities of moving towards a more just world.
3. The Azadi of the Kashmir People and of Humanity
This proposal is envisioned as a general directive to any or all people’s movements across the globe, with a special reference to the ongoing agitation by a large section of people in Kashmir[1] around their right to self-determination (hereafter referred as People of Kashmir). That is to say, though the proposal is addressed to the people of Kashmir engaged in a protracted agitation, this is only incidental. It has to be considered as an initiative to evolve a common consensus among all human beings and communities that value their right to self-determination and right against torture. And they may or may not consider and engage with the suggestions, as per their sole discretion.
4. ലോകസര്‍ക്കാരിന്റെ നയരേഖ – നടരാജഗുരു
(നടരാജഗുരുവിന്റെ Memorandum on world-Government എന്ന ലേഖനത്തിന്റെ പരിഭാഷ)
മനുഷ്യരാശി ഒന്നാണ്; ഇതാണ് ഈ പ്രകടനപത്രികയുടെ അടിസ്ഥാനദര്‍ശനം. മനുഷ്യരാശിയുടെ പ്രശ്നങ്ങള്‍ക്കുള്ള പരിഹാരം ആരംഭിക്കുന്നത് മനുഷ്യരുടെ ഒരുമയും സാഹോദര്യവും വേണ്ടവിധം അംഗീകരിക്കുന്നതില്‍ നിന്നാണ്. ഇതിനു വിരുദ്ധമായി, അധികാരത്തിന്റേയും പ്രയോഗികതയുടേയും ന്യായങ്ങള്‍ പറഞ്ഞ് മനുഷ്യരെ പല അടഞ്ഞ സമൂഹങ്ങളായി പരിഗണിക്കുന്നത് ഈ ദര്‍ശനത്തെ അവമതിക്കലാണ്. മനുഷ്യര്‍ അവരുടെ ജന്മംകൊണ്ടും, സുഖത്തെ ലക്ഷ്യമാക്കുന്ന ദൈനംദിന പ്രവര്‍ത്തികളാലും, ഒരുവന് മറ്റൊരുവനോടുള്ള പാരസ്പര്യംകൊണ്ടും ഒന്നായിരിക്കുന്നു.
ഏതൊരു മതത്തിന്റെയും സവിശേഷസ്വഭാവങ്ങള്‍ നിര്‍ണ്ണയിക്കുവാന്‍ ആ മതത്തെ വസ്തുനിഷ്ഠമായോ (objective) ആത്മനിഷ്ഠമായോ (subjective) വിലയിരുത്തേണ്ടതുണ്ട്. അതായത്, മതങ്ങളെ ഒന്നുകില്‍ അവയുടെ ബാഹ്യമായ ആചാരങ്ങളെ മുന്‍നിറുത്തിയോ അല്ലെങ്കില്‍ ആന്തരികമായ വിശ്വാസങ്ങളുടെ അടിസ്ഥാനത്തിലോ നമുക്ക് വിശകലനം ചെയ്യാം. എന്നാല്‍ ഒരാള്‍ പറയുകയാണ് “ഞാന്‍ ക്രിസ്തുവില്‍ വിശ്വസിക്കുന്നു; എന്നാല്‍ ഞാന്‍ പള്ളിയില്‍ പോകുന്നില്ല, എന്റെ വിശ്വാസത്തിനു നിരക്കുന്ന രീതിയിലൊന്നും ജീവിക്കുന്നുമില്ല”. ഇയാളെ നമുക്ക് ഒരു മതത്തിലും പെടുത്താനാവില്ല; പരമാവധി നമുക്കയാളെ ഒരു കപടവിശ്വാസിയായി പരിഗണിക്കാം.
6. ജോൺ ബ്രൗൺ – ബോബ് ദിലൻ, 1962-ൽ രചിച്ച കവിതയുടെ പരിഭാഷ
ജോൺ ബ്രൗൺ യുദ്ധംചെയ്യാൻ വിദേശത്തേക്ക് യാത്രയായി
അവന്റെയമ്മയ്ക്ക് അവനെക്കുറിച്ച് വലിയ അഭിമാനമായിരുന്നു
അവന്‍ തന്റെ പട്ടാളവേഷവും മറ്റും ധരിച്ച് വടിപോലെ നിന്നു
അവന്റെയമ്മയുടെ മുഖം ആവേശംകൊണ്ടു വിടർന്നു
സി.ആര്‍. പരമേശ്വരന്റെ ‘പോകുവാന്‍ എങ്ങുമില്ല’ എന്ന ലേഖനത്തില്‍ ഉടനീളം കാണാവുന്ന വികാരം മനുഷ്യസമൂഹത്തെക്കുറിച്ചുള്ള കടുത്ത അശുഭവിശ്വാസമാണ്. ജൈവികമെന്നോണമുള്ള സ്വാര്‍ത്ഥപരമായ ഏകപക്ഷീയതകള്‍ക്കാണ് മനുഷ്യപ്രകൃതത്തില്‍ സ്വാധീനം കൂടുതലെന്നും, അതിനാല്‍ മനുഷ്യരാശിയുടെ സമഗ്രവും ഗുണപരവുമായ പരിവര്‍ത്തനം സാധ്യമല്ലെന്നും അദ്ദേഹം കരുതുന്നു; നമ്മളില്‍ വളരെപ്പേരുടെ ഒരു അടിസ്ഥാന ധാരണയെയാണ് സി.ആര്‍. പ്രതിനിധീകരിക്കുന്നത്. താത്വികമായി വിധിവാദത്തിന്റെ(determinism) പരിധിയിലാണ് അദേഹത്തിന്റെ ലേഖനം വരുന്നതെന്ന് പറയാം.
എന്നാല്‍ മനുഷ്യജീവിതം രൂപപ്പെടുന്നത് വിധിയാല്‍(fate) മാത്രമല്ല; സ്വതന്ത്രേച്ഛയും(free will) ചേര്‍ന്നാണ്. സി.ആറിന്റെ ലേഖനത്തില്‍ പറയുന്ന ജൈവികസ്വാര്‍ഥത വിധിയോട് ചേര്‍ന്നുനില്ക്കുന്നതാണെങ്കില്‍, അതിനുള്ള പ്രകൃതിയുടെ തന്നെ മറുമരുന്നാണ് അറിവും അത് സാധ്യമാക്കുന്ന തിരഞ്ഞെടുപ്പുകളും(choices).
മാവോവാദിയെന്നു സംശയിച്ച് സര്‍ക്കാരിന്റെ മാവോവിരുദ്ധസേനയായ ‘തണ്ടര്‍ബോള്‍ട്ട്’ എന്നെ കസ്റ്റഡിയില്‍ എടുക്കുകയും (മേയ് 20, 2014) തുടര്‍ന്ന് എന്റെ താമസസ്ഥലം നിയമവിരുദ്ധമായി പരിശോധിച്ച് ലാപ്ടോപ്പുകളും മൊബൈല്‍ ഫോണും പിടിച്ചെടുക്കുകയും ചെയ്തിരുന്നു. അതിനെ തുടര്‍ന്ന്, ഞാനുമായി കേരളീയം മാസികയിലെ എസ്. ശരത്തും, പി.എം. ജയനും നടത്തിയ അഭിമുഖ സംഭാഷണമാണ് ചുവടെ. ജനാധിപത്യം, സ്വകാര്യമൂലധനവ്യവസ്ഥ, ദേശരാഷ്ട്രം, കുടുംബം, മതം തുടങ്ങിയ വ്യവസ്ഥിതികളെകുറിച്ചും സമഗ്രമായ ഒരു ജീവിതസമീപനത്തിന്റെ സാധ്യതകളെകുറിച്ചുമുള്ള നിരീക്ഷണങ്ങള്‍ ഇതില്‍ പങ്കുവെച്ചിട്ടുണ്ട്.
9. ജനാധിപത്യവും സായുധപോരാട്ടവും
കേരളത്തില്‍ പലയിടങ്ങളിലും അടുത്തകാലത്തായി മാവോയിസ്റ്റ് ലേബലില്‍ അക്രമസമരങ്ങള്‍ അരങ്ങേറുന്നുണ്ട്. അവയെ ചെറുക്കാനെന്ന പേരില്‍ കേരളപോലീസ്, ജനാധിപത്യപരമായി പ്രവര്‍ത്തിക്കുന്ന സാമൂഹികപ്രവര്‍ത്തകരേയും, കൂട്ടായ്മകളേയും, സമരങ്ങളേയും നിരന്തര നിരീക്ഷണങ്ങള്‍ക്ക് വിധേയമാക്കുകയും അനാവശ്യ ഇടപെടലുകളിലൂടെ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തുപോരുന്നു. അത്തരം പീഡനങ്ങള്‍ക്ക് ഇരയാകുന്നവര്‍ക്കിടയില്‍, നിലവിലെ വ്യവസ്ഥിതിയെ അടിമുടി ഉടച്ചുവാര്‍ക്കുകയെന്ന ലക്ഷ്യത്തെ മാവോവാദികള്‍ക്കൊപ്പം പങ്കുവെക്കുന്നവരായി ധാരാളമാളുകളുണ്ട്. എന്നാല്‍, ആ ലക്ഷ്യത്തിലേക്കുള്ള മാര്‍ഗ്ഗമെന്ന നിലയില്‍ മാവോവാദികള്‍ മുന്നോട്ടുവെക്കുന്ന സായുധസമരത്തെ അവര്‍ അംഗീകരിക്കുന്നില്ല. ഈ നിര്‍ണ്ണായക വ്യത്യാസത്തെ സംവാദങ്ങള്‍ക്ക് അനുഗുണമാംവിധം കൃത്യമായും വിശദമായും രേഖപ്പെടുത്തേണ്ട ആവശ്യം ജനാധിപത്യസമീപനമുള്ള പലരിലും ഈയിടെ കാര്യമായി അനുഭവപ്പെടുന്നുണ്ട്. അവരിലൊരാളെന്ന നിലയ്ക്ക്, മാവോപക്ഷ സായുധപോരാട്ടത്തിലെ ദാര്‍ശനികവും പ്രായോഗികവുമായ വൈരുദ്ധ്യങ്ങളെ സംബന്ധിച്ച ചില നിരീക്ഷണങ്ങളാണ് ചുവടെ.
തിരുവനന്തപുരത്തു നടക്കുന്ന അന്താരാഷ്ട്ര ചലച്ചിത്രമേളയിലെ (2016) സിനിമാപ്രദര്‍ശനത്തിനു മുമ്പുള്ള ദേശീയഗാനാലാപന വേളയില്‍, എഴുന്നേറ്റു നില്‍ക്കാതിരുന്ന, പോലീസുകാരനും മേള ചെയര്‍മാന്‍തന്നെയും ആവശ്യപ്പെട്ടിട്ടും എഴുന്നേല്‍ക്കാന്‍ വിസ്സമതിച്ച, പ്രിയ സുഹൃത്തുക്കളെകുറിച്ച് സന്തോഷവും അഭിമാനവുമുണ്ട്.
വാസ്തവത്തില്‍, ദേശീയഗാനം ആലപിക്കുമ്പോള്‍ എല്ലാവരും നിര്‍ബന്ധമായും എഴുന്നേറ്റു നില്‍ക്കേണ്ടതുണ്ടോ?!
(നാരായണഗുരുവിന്റെ സംഭാഷണങ്ങളുടെ സമാഹാരമായ ‘മൌനപ്പൂന്തേനി’ന്റെ ആമുഖകുറിപ്പാണിത് )
മനുഷ്യന് തന്നെക്കുറിച്ചുത്തന്നെയുള്ള മൂല്യബോധമാണ് മനുഷ്യാവകാശപ്രവര്‍ത്തനങ്ങള്‍ക്കെല്ലാം കാരണവും പ്രചോദനവും. തന്റെത്തന്നെ മൂല്യത്തെക്കുറിച്ച് ഓരോ മനുഷ്യനും ബോധ്യമുണ്ടാവുകയാണ് അത്തരം പ്രവര്‍ത്തനങ്ങളുടെയെല്ലാം ലക്ഷ്യം. തന്റെ സഹജമൂല്യമെന്ന ഈ ആദര്‍ശം മനുഷ്യന്റെ ദാര്‍ശനിക-മത-രാഷ്ട്രീയവീക്ഷണങ്ങളിലെല്ലാം ഒളിഞ്ഞും തെളിഞ്ഞും ദേശ-കാലഭേദമില്ലാതെ നിലനില്‍ക്കുന്നതാണ്. നമ്മളെല്ലാം പങ്കിടുന്ന മനുഷ്യത്വമെന്ന ആ മൂല്യമാണ് നീതി, സാഹോദര്യം, സമത്വം, ജനാധിപത്യം എന്നുത്തുടങ്ങി ‘നമ്മള്‍’ എന്ന വാക്കിനുപ്പോലും അര്‍ഥവും സാര്‍വത്രികമാനവും നല്‍കുന്നത്.
12. ‘ഗുരുചിന്തന ഒരു മുഖവുര’ – ഒരു വിമര്‍ശം
‘ഗുരുചിന്തന ഒരു മുഖവുര’ എന്ന പേരില്‍ ഉരു-ഡിസി ബുക്സ് സംയുക്തസംരംഭം പ്രസിദ്ധീകരിച്ച നാരായണഗുരുദര്‍ശനത്തെകുറിച്ചുള്ള പഠനം വായിച്ചു. ഇത്തരത്തില്‍ ഗൗരവമുള്ള പഠനങ്ങള്‍ ഉണ്ടാകുന്നതില്‍ എത്രയും സന്തോഷമുണ്ട്. അതേസമയം, പുസ്തകം വിശദമായി വായിച്ചപ്പോള്‍, ഗുരുദര്‍ശനത്തെ വിശകലനം ചെയ്യുന്നതില്‍ ചിലയിടങ്ങളില്‍ ചില അപാകതകളും, അനാവശ്യ ക്ലിഷ്ടതകളും വന്നിട്ടുള്ളതായി തോന്നി. അവ പങ്കുവെക്കുന്നതാണീ കുറിപ്പ്.
13. കടഞ്ഞെടുത്തപോലൊരു കുട്ടി – ബോബ് ദിലൻ, 1984-ൽ രചിച്ച കവിതയുടെ പരിഭാഷ
എല്ലാവർക്കുമറിയണം, അവനെന്തുകൊണ്ടാണ് ഒത്തുപോകാൻ പറ്റാഞ്ഞതെന്ന്?
അവനെന്തിനോട് ഒത്തുപോകാനായില്ലെന്നാണ്?
ഒരു തകർന്ന സ്വപ്നത്തോടോ?
അവൻ, കടഞ്ഞെടുത്തപോലൊരു കുട്ടിയായിരുന്നു
പക്ഷെ, ആളുകൾ അവനിൽനിന്നും ഒരു കൊലയാളിയെയാണ് പുറത്തെടുത്തത്,
അതെ, അതാണവർ ചെയ്തത്
ഹൈദരബാദ് യൂണിവേഴ്സിറ്റിയിലെ ഗവേഷകവിദ്യാര്‍ത്ഥിയായിരുന്ന രോഹിത് വെമുല, 2015 ജനുവരി മാസം 17നു ഞായറാഴ്ച, ജാതിവിവേചനത്തിന്റെ ഇരയായി ആത്മഹത്യ ചെയ്തു. രോഹിതിന്റെ ആത്മഹത്യാകുറിപ്പിനെകുറിച്ചുള്ള ചില ചിന്തകളാണ് ചുവടെ…